adimage

2026-07-24T05:12:00

#Mattannur #Vyapari Vyavasayi Samiti #VK Sanoj MLA

മട്ടന്നൂർ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ 12-ാം സംസ്ഥാന സമ്മേളനത്തിൻ്റെ മുന്നോടിയായി മട്ടന്നൂർ ഏരിയാ സമ്മേളനം ജൂലൈ 26ന് മട്ടന്നൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9.30 ന് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വ്യാപാരി മിത്ര ആനുകൂല്യ വിതരണവും സമിതി അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും വി.കെ. സനോജ് എംഎൽഎ നിർവഹിക്കും.

തുടർന്ന് നടക്കുന്ന സമ്മേളനം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡൻ്റ് പി.വിജയൻ ഉദ്ഘാടനം ചെയ്യും.

മട്ടന്നൂർ ഏരിയയിലെ 12 യൂണിറ്റുകളിലെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഏരിയാ സമ്മേളനം. എല്ലാ യൂണിറ്റുകളിൽ നിന്നുമായി 140 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.കെ. സഹദേവൻ, ടി.സി. വിൽസൺ, കെ.പി. പ്രമോദ് എന്നിവരും സംബന്ധിക്കും.

സമ്മേളനത്തിൻ്റെ മുന്നോടിയായി 25ന് വൈകുന്നേരം 3.30 ന് റൂറൽ ബാങ്ക് പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ച് ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് ലഹരിക്കെതിരെ അരവിന്ദാക്ഷൻ കൊതേരിയുടെ 'മുക്കുത്തി' എന്ന ഏകപാത്ര നാടകം അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൻ.വി. ചന്ദ്രബാബു, ഏരിയാ സെക്രട്ടറി കെ.പി. ചന്ദ്രൻ, പ്രസിഡൻ്റ് പി.കെ. നാരായണൻ, ജില്ലാ കമ്മിറ്റി അംഗം ടി.വി. അജയൻ, ഗണേശൻ കുന്നുമ്മൽ, എ. ബാലൻ, കെ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു

Content Highlight: Vyapari Vyavasayi Samiti Mattannur Area Conference on July 26

#Mattannur #Vyapari Vyavasayi Samiti #VK Sanoj MLA

Next TV

adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage